ഹദീസുകള്‍ ക്രോഡീകരിച്ച പണ്ഡിതന്മാര്‍, അതിന്റെ മത്‌നോ സനദോ ശരിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ പ്രസ്തുത ഹദീസ് മാറ്റിനിര്‍ത്തുമായിരുന്നു.
പ്രവാചകന്‍(സ) സ്വന്തം അനുചരന്മാരെ സാക്ഷികളാക്കി പ്രഖ്യാപിച്ചത്, ഞാന്‍ രണ്ടു കാര്യങ്ങള്‍ നിങ്ങളെ ഏല്‍പിക്കുന്നു എന്നാണ്. ഖുര്‍ആനും നബി(സ) യുടെ സുന്നത്തുമാണത്. രണ്ടു കാര്യങ്ങള്‍ എന്നതില്‍ നിന്നുതന്നെ മനസ്സിലാക്കാം, പ്രവാചകന്‍ അവരെ ഏല്‍പിച്ചത് ഇസ്‌ലാം മതത്തിന്റെ പ്രമാണങ്ങളെയാണ്.
