തുറന്നുകിടന്ന വാതിലിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ ഉമ്മ ഉമ്മാമയുടെ കൈകള്‍ പിടിച്ച് നേരെ വെക്കുന്നത് കണ്ടു.
ബസ്സ്റ്റോപ്പിലെ തൂണില്‍ ചാരിനില്‍ക്കുമ്പോള്‍ അവളുടെ കവിളില്‍ പുലരിയുടെ ഇളംവെയില്‍ വന്നു തൊട്ടു. കുട്ടിബസ് വന്നുനിന്നതും ഉമ്മ നൂറയെ എടുത്തു പടവില്‍ വെച്ചു.
