മഹാ കൂടോത്രക്കാരന്‍


ഗ്‌രിബ് നമസ്‌കാരം കഴിഞ്ഞ് അബ്ദുല്ല, കുമാരന്റെ റേഷന്‍ കടയിലേക്ക് നടന്നു. അത് പതിവുള്ളതാണ്. മഗ്‌രിബിന് മുമ്പേ അബ്ദുല്ല കടയടയ്ക്കും - രാത്രി വളം വാങ്ങാന്‍ ആര് വരാനാണ്?

റേഷന്‍ ഷോപ്പിലെ തിരക്ക് കഴിഞ്ഞ് കട പൂട്ടാനുള്ള ഒരുക്കത്തിലായിരിക്കും കുമാരന്‍. അല്പ നേരം അവിടെയിരുന്നു 'സൊറ' പറഞ്ഞിട്ടേ അവര്‍ പിരിയുകയുള്ളൂ. 'ഇന്നും ബാര്‍ബര്‍ ഷോപ്പ് നേരത്തെ അടച്ചോ? പീടിയേം പൂട്ടി ചെറിയോന്‍ എല്ലാ ദിവസോം ഇതെവിടിയാ ഇപ്പോന്നെ?'