കാരുണ്യത്തിന്റെ മധുരം

സഈദ് ഫാറൂഖി

ഒരു സല്‍കര്‍മത്തെയും ചെറുതായി കാണരുത്. ജോലി എളുപ്പമാവാം, പക്ഷേ അതിലെ നിഷ്‌കളങ്കത സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ള ഒരു കാരണമാകും.

ഒരാള്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. മരുഭൂമിക്കപ്പുറമുള്ള ഒരു ഗ്രാമം ലക്ഷ്യമാക്കിയാണ് യാത്ര. വഴിമധ്യേ വെള്ളം തീര്‍ന്നു. ഇനിയും പകുതി ദൂരം മുന്നോട്ടു പോകാനുണ്ട്. ദാഹപരവശനായ അയാള്‍ വെള്ളം തേടിയലഞ്ഞു. ഒടുവില്‍ അദ്ദേഹം ഒരു കിണര്‍ കണ്ടെത്തി.