ചുളിവു വീഴാത്ത കുപ്പായം

ഹസ്‌ന വി പി

''സില്‍വര്‍ലൈന്‍ വന്നാല്‍ പിന്നെ ഇതിനൊക്കെ പരിഹാരമായില്ലേ ശംഭൂ? വൈകീട്ട്, നമുക്കതുവഴിയൊന്നിറങ്ങാം. നേതാവ് പറഞ്ഞിരുന്നില്ലേ ആ കുടിയൊഴിപ്പിക്കലിന്റെ കാര്യം? ആദ്യം ആ വീട്ടുകാരോട് സമാധാനമായിട്ട് പറഞ്ഞുനോക്കാം.''

ലക്കിത്തേച്ച ഖദര്‍ മുണ്ടിന്റെ അറ്റം ഒരല്‍പം ചുളിഞ്ഞുപോയെന്ന പേരും പറഞ്ഞ് വിനോദ് രാവിലെ തന്നെ ശകാരവര്‍ഷം തുടങ്ങി. ആരതിക്ക് ഇപ്പോള്‍ ഇതൊരു ശീലമായി മാറിയിരിക്കുന്നു. എത്ര ഭംഗിയായി ചെയ്താലും അതിലെല്ലാം കുറവുകള്‍ ചികഞ്ഞ് കണ്ടെത്താന്‍ അയാള്‍ക്കുള്ള പാടവം ആദ്യമൊക്കെ അവളെ അദ്ഭുതപ്പെടുത്തിയിരുന്നു.