കത്രിക

ഷബാന ബീഗം

അന്ന് ഷാമിലാ ബാനുവിന്റ കൂടെ ആടുകളെ മേക്കാന്‍ പോയില്ല. കുന്നിന്‍ ചരിവിലെ ഒരു ഇലന്തമരച്ചോട്ടില്‍ വെറുതെയിരുന്നു.

ഫീസാ ഖാത്തൂനെപ്പോലെ ഒരു തുന്നല്‍ക്കാരിയാവണമെന്നായിരുന്നു ആഗ്രഹം. തകര ഷീറ്റ് മേഞ്ഞ ചായ്പില്‍ നിരത്തിയിട്ട മൂന്നോ നാലോ തയ്യല്‍ മെഷീനുകള്‍ക്കിടയിലിരുന്ന് തയ്ക്കുന്ന നഫീസയെ സ്‌കൂള്‍ വിട്ടുപോകുമ്പോഴൊക്കെയും കാണാറുണ്ട്.