പ്രതാപന്റെ മരണം


കാര്‍ വഴിയോരത്തേക്ക് മാറ്റി നിര്‍ത്തി സീറ്റില്‍ ചാരിക്കിടന്ന് പ്രതാപന്റെ ഫോട്ടോയില്‍ നോക്കി മതിയാവോളം കരഞ്ഞു.

'നമ്മളെ കാണാതിരിക്കലും മിണ്ടാതിരിക്കലും ഒരാള്‍ക്ക് സമാധാനം തരുന്നുവെങ്കില്‍ നമ്മളീ ഭൂമിയില്‍ നിന്നു തന്നെ ഇല്ലാതായാല്‍ ആ ആള്‍ എത്ര സന്തോഷിക്കും അല്ലെ?'