കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കാരണം ഒന്നും കാണാത്തത് കൊണ്ട് എങ്ങനെയൊക്കെയോ നിലത്തു കിടക്കുന്ന പേപ്പറുകള്‍ തപ്പിത്തടഞ്ഞ് പെറുക്കിയെടുക്കുമ്പോള്‍ വെപ്രാളം കാരണം അവ വീണ്ടും താഴെ വീണു.
സിറ്റിയോടടുത്തു കിടക്കുന്ന സ്ഥലമായിട്ടും ഒരു മനുഷ്യജീവി പോലുമില്ലാതെ ഒഴിഞ്ഞ വിജനമായ റോഡും റോഡിന്റെ ഇരുവശവും കാടുപിടിച്ചു കിടക്കുന്ന പറമ്പുകളും പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്നുയരുന്ന ചെറിയ ചെറിയ അനക്കങ്ങളും എല്ലാംകൂടി മുന്നോട്ടു പോകുന്തോറും എനിക്കെന്തോ വല്ലാത്തൊരു പേടി പോലെ.