നിങ്ങള്‍ അച്ഛനെ ഒന്ന് കെട്ടിപ്പിടിച്ചിട്ട് എത്ര കാലമായി? അമ്മക്ക് ഒരു ചുംബനം കൊടുത്തത് എന്നാണെന്ന് ഓര്‍മയുണ്ടോ?
അവിചാരിതമായി ലഭിച്ച ഒരു ഒഴിവുദിവസം മക്കള്‍ക്കൊപ്പം ആഘോഷമാക്കാന്‍ തീരുമാനിച്ചു. അനുമോനാണ് വലിയ പരാതി.
''ഡാഡി ഫുള്‍ടൈം ബിസിയാ. അവനിപ്പോള്‍ രണ്ടാം ക്ലാസില്‍ എത്തിയതു പോലും ഡാഡി അറിഞ്ഞില്ല എന്ന ആവലാതിയാണ്.''
''പരിഭവങ്ങളുടെ കെട്ടഴിക്കാന്‍ ആതിരമോള്‍ക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. അവളിപ്പോ ഒമ്പതാം ക്ലാസില്‍ എത്തിയ പക്വത പ്രകടിപ്പിക്കുന്നതാണ്.''