പ്രിയേഷിനെ കാണാതായതിന്റെ മൂന്നാം നാള്‍ അഞ്ജുവിന്റെ നമ്പറിലേക്കൊരു മെസേജ് വന്നു, സഹകരണ ബാങ്കിലെ മുഴുവന്‍ ബാധ്യതയും തീര്‍ന്നുവത്രേ.
ഓ പി കൗണ്ടറിലെ നീണ്ട ക്യൂവില്‍ അഞ്ജുവിനെ നിര്‍ത്തിയ ശേഷം പ്രിയേഷ് ഫോണെടുത്തു നോക്കി. അച്ചുവിന്റെ ഒരു മെസേജുണ്ട്. താലൂക്ക് ഹോസ്പിറ്റലിനു ചുറ്റും ഈച്ച പൊതിഞ്ഞ കണക്ക് ചുമച്ചും കിതച്ചും ആള്‍ക്കൂട്ടം. ടൈല്‍ പതിച്ച തിണ്ണയിലും ഇരിപ്പിടങ്ങളിലും ആളുകള്‍ ഒട്ടിയിരുന്നു.
