പുഴ കുത്തിയൊഴുകുകയാണ്, യാതൊരു ദയയും ദാക്ഷിണ്യവുമില്ലാതെ. വീടിന്റെ ഉമ്മറപ്പടിയില്‍ നിന്ന് അവള്‍ എത്തിനോക്കി. ഭിത്തിയില്‍ ചാരിനിന്നു, തളര്‍ന്ന മനസ്സും ശരീരവുമായി.
മുറ്റത്തു നിന്നു വെള്ളം അകത്തേക്കുള്ള വരവറിയിച്ചു. ആകാശത്തെപ്പോലെ അവളുടെ മനസ്സും മേഘാവൃതമായി. തന്റെ കുഞ്ഞ്! അവള്‍ അകത്തേക്കോടി. കീറപ്പുതപ്പ് പതിയെ മാറ്റി. നല്ല ചുട്ടുപൊള്ളുന്ന പനിയാണ്.
