തൊട്ടാവാടിയായിരുന്ന അമ്മ ആദ്യമൊക്കെ പകച്ചുനിന്നെങ്കിലും ജീവിതത്തെ സധൈര്യം നേരിടാന്‍ പഠിച്ച പാഠങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തെടുക്കണം.
'ഇന്ദൂ, നീ അപ്പോ അച്ഛനെ കാണാന്‍ പോകുന്നില്ലെന്നു തന്നെയാണോ തീരുമാനിച്ചത്? അറിയാലോ, വൈകുന്നേരം നാല് മണിക്കാണ്, ഇപ്പോഴിറങ്ങിയാലും ചെന്നെത്താന്‍ നേരണ്ട്, പിന്നീട് ഖേദിച്ചിട്ട് കാര്യല്ല്യാട്ടോ, ഞാന്‍ പറഞ്ഞൂന്നേള്ളൂ, ഇനി നിന്റെ ഇഷ്ടം.'
