നാളെ പുത്തനുടുപ്പിട്ട് സ്‌കൂളില്‍ പോകണം. കൂട്ടുകാര്‍ക്കെല്ലാം മിഠായി കൊടുക്കണം. നേരം വെളുത്താല്‍ അവള്‍ക്ക് അഞ്ച് വയസ്സ് തികയും.
പുത്തനുടുപ്പുമായി വരുന്ന ഉപ്പയെ കാത്ത് സന മോള്‍ ഉമ്മറത്തങ്ങനെ ഇരുന്നു. പുറത്ത് ഇരുട്ടില്‍ മിന്നാമിനുങ്ങുകള്‍ പാറിക്കളിക്കുന്നുണ്ട്. അവ കിന്നാരം പറയാന്‍ അവള്‍ക്കരികിലും എത്തിയിരുന്നു. പുറത്തെങ്ങും കറണ്ടില്ലെന്നു തോന്നുന്നു.