വേരറ്റു പോയ മരങ്ങള്‍

അസിത ബാവ എ

ചട്ടമ്പിക്കല്യാണിയെന്നാണ് അവളുടെ തുള്ളിക്കളി കൊണ്ട് ഞങ്ങള്‍ അവള്‍ക്ക് ചെറുപ്പത്തിലിട്ട പേര്. ഒരു നേരം അടങ്ങിയിരിക്കാതെ ഓടി നടന്നിരുന്ന പെണ്‍കുട്ടി. ഏതു കാര്യത്തിലും തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതും അവള്‍ തന്നെയായിരുന്നു.

ണ്ടു ദിവസത്തെ സ്‌കൂളവധിക്ക് സ്വന്തം വീട്ടില്‍ പോകാന്‍ കുട്ടികളെയും ഒരുക്കി ബസ് സ്റ്റോപ്പിലേക്ക് ഓടിയെത്തിയതായിരുന്നു സീന. കുട്ടികളെ ബസ് സ്റ്റോപ്പിലേക്ക് കയറ്റിനിര്‍ത്തുമ്പോഴാണ്, എതിര്‍വശത്തേക്കു പോയ ബസില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ചിരപരിചിതമായ ഒരു മുഖം ശ്രദ്ധയില്‍പ്പെട്ടത്.