പുകച്ചുരുളുകള്‍ ഇപ്പോഴും ആകാശത്തേക്ക് ഉയരുന്നുണ്ട്. അവള്‍ ചുറ്റും കണ്ണോടിച്ചു. എങ്ങും തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ മാത്രം.
സൂര്യകിരണങ്ങള്‍ പൂര്‍ണമായും പതിയാതെ കറുത്ത പുകപടലങ്ങള്‍ അവിടെ വട്ടമിട്ടു പറക്കുന്നു. ആ ഇരുളില്‍ ചുടുചോരയുടെ മണം പടര്‍ന്നു. അഭയം തേടി ദയനീയമായി ഓടുന്നവരുടെ കൂട്ടക്കരച്ചിലുകള്‍ക്കിടയില്‍ തസ്ബീഹുകളും ഹൃദയം നുറുങ്ങിയുള്ള ദുആകളും ഉയരുന്നു.
