ഏതു കാര്യങ്ങളെയും ഈമാനിന്റെ കണ്ണും കാതും ഉപയോഗിച്ച് കാണാനും കേള്ക്കാനും ശീലിക്കണം.
അല്ലാഹുവിനെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണ തികച്ചും ശരിയായിരിക്കണം. അതില് യാതൊരുവിധ പിഴവോ ന്യൂനതയോ ഉണ്ടാകരുത് എന്നാണ് ഖുര്ആനിന്റെ മുഖ്യസന്ദേശം. അല്ലാഹുവിനെക്കുറിച്ച് മനസ്സിലുള്ള ചിന്തകളും സങ്കല്പ്പങ്ങളും ഒരിക്കലും വികലമാകരുത് എന്നത് ഈമാനിന്റെ ഭാഗമാണ്.
