ആദര്‍ശത്തിന്റെ കാര്യത്തില്‍ ഇസ്‌ലാമില്‍ വിട്ടുവീഴ്ചയില്ല. സൃഷ്ടികള്‍ക്ക് ഒരു സ്രഷ്ടാവേ ഉണ്ടാകൂ.
മതംമാറ്റം ഇന്ന് വലിയ ചര്‍ച്ചാവിഷയമാണ്. എല്ലാ കാലത്തും എല്ലാ സമുദായങ്ങളിലേക്കും മതംമാറ്റം നടന്നിട്ടുണ്ട്; അത് ഇന്നും തുടരുന്നു. എന്നാല്‍, ഇതില്‍ ഇസ്‌ലാമിലേക്കുള്ള കടന്നുവരവാണ് എക്കാലത്തും ചൂടുള്ള ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ ലക്ഷക്കണക്കിന് അനുയായികള്‍ക്കൊപ്പം ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു.
