മരത്തില്‍ പടര്‍ന്നുകയറുന്ന വള്ളിച്ചെടിയെ നിശ്ചിത അകലങ്ങളില്‍ വളര്‍ന്നുവരുന്ന വല്ലരികള്‍ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നതുപോലെ, നിശ്ചിത ഇടവേളകളില്‍ അവന്റെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരം ദീനില്‍ ഉറപ്പിച്ചുനിര്‍ത്താനും തിന്മകളില്‍ നിന്ന് അകറ്റിനിര്‍ത്താനും സാധിക്കുന്നു.
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കും അവന്റേതു മാത്രമായ തീരുമാനങ്ങള്‍ക്കും വിധേയമാണ് എല്ലാ ചരാചരങ്ങളും. അതില്‍ തന്നെ അവന്റെ മറ്റു പല സൃഷ്ടികളെക്കാളും സവിശേഷമായ അനുഗ്രഹങ്ങള്‍ക്കും മഹത്വത്തിനും പാത്രീഭവിച്ചവരാണ് മനുഷ്യര്‍.