സുകൂനിലെത്തുന്ന ആത്മാക്കള്‍

ഷമ്മ

ചെറുതും വലുതുമായ പാപങ്ങള്‍ ഏറ്റുപറഞ്ഞ് പരമകാരുണികനോട് പൊറുക്കലിനെ തേടാന്‍ ആഗ്രഹിച്ചു വരുന്നവര്‍ക്കേ ഉംറയും ഹജ്ജും സാര്‍ഥകമാവൂ.

സ്ജിദുല്‍ ഹറാമിലൂടെ ഒഴുകിപ്പരക്കുന്ന ഇഹ്റാമുകള്‍ യൗമിദ്ദീനിലെ നഫ്സിനെ തേടുന്ന മനുഷ്യജന്മങ്ങളെ ഓര്‍മിപ്പിക്കുന്നു. 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്' എന്ന മന്ത്രധ്വനികള്‍ മത്വാഫില്‍ നിന്ന് മേല്‍പ്പോട്ടുയര്‍ന്ന് ആകാശം മുട്ടുന്നു. ജന്മത്തില്‍ ഒരിക്കലാണ് ഹജ്ജും ഉംറയും നിര്‍ബന്ധമുള്ളത്.