ഏറെ ആത്മാര്‍ഥമായതും സുന്നത്ത് അനുസരിച്ചു കൊണ്ട് നിര്‍വഹിച്ചതുമായ ഹജ്ജ് മലക്കുകള്‍ എഴുതിചേര്‍ത്തിട്ടുണ്ടെങ്കില്‍ സ്വര്‍ഗം ഉറപ്പ്.
ഒരോ മനുഷ്യരും തന്റെ സ്രഷ്ടാവിനെ കണ്ടുമുട്ടുന്ന സന്ദര്‍ഭം ഓര്‍മിക്കുകയും അതിന് വേണ്ടി തയ്യാറെടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഐഹിക ലോകത്തെ ദിനരാത്രങ്ങള്‍ അതിവേഗം കുതിച്ചു പായുന്നു, മനുഷ്യര്‍ പലതരം ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അധ്വാനിക്കുന്നു, എന്നാല്‍ ഒരു നാള്‍ മടക്കം, എല്ലാം നശിക്കുന്ന ലോകാവസാനം.
