ജീവസ്സുറ്റ പ്രാര്‍ഥന; മാനദണ്ഡങ്ങളും മര്യാദകളും


പ്രാര്‍ഥനകള്‍ക്കും അല്ലാഹുവിന്റെ ഉത്തരത്തിനും ഇടയില്‍ വന്‍മതിലായി നില്‍ക്കുന്ന ചില കാര്യങ്ങളെ സൂക്ഷിക്കുക.

ആത്മാര്‍ഥത: പ്രാര്‍ഥനയുടെ ആത്മാവ് നിഷ്‌കളങ്കതയാണ്. ജനങ്ങളെ കാണിക്കാനല്ലാതെ തികച്ചും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടായിരിക്കണം പ്രാര്‍ഥിക്കുന്നത്.