വിഭവങ്ങളെ അല്ലാഹുവിന്റെ പ്രീതിക്കായി ഉപയോഗിക്കാന്‍ ശീലിക്കുമ്പോള്‍ അവിടെ യഥാര്‍ഥ ആത്മീയ സ്വാതന്ത്ര്യം പിറവിയെടുക്കുന്നു.
ജീവിതം അതിന്റെ സര്‍വ വേഗങ്ങളുമായി നമ്മുടെ മുന്നിലൂടെ ഒഴുകുകയാണ്. ഇതിനിടയില്‍ എവിടെവെച്ചോ ഹൃദയത്തിന് അതിന്റെ ശാന്തത നഷ്ടപ്പെടുന്നുണ്ടോ? ഭൗതിക വിരക്തി അഥവാ 'സുഹ്ദ്' എന്നു കേള്‍ക്കുമ്പോള്‍ സകലതും ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും പോവുക എന്നല്ല അര്‍ഥമാക്കുന്നത്.
