അഭൗതിക കാര്യങ്ങള്‍ക്ക് ശാസ്ത്രത്തില്‍ ഉത്തരം കിട്ടുമോ?


ഭൗതിക കാര്യങ്ങള്‍ മാത്രമാണ് ഭൗതിക ശാസ്ത്രത്തിന്റെ വിഷയമാവുക. ദൈവം, ആത്മാവ്, ധാര്‍മികത പോലെയുള്ളവയൊന്നും അതിന്റെ വിഷയങ്ങളല്ല.

'ശരി' എപ്പോഴും മധ്യത്തിലായിരിക്കും എന്ന ഒരു പൊതുതത്വമുണ്ട്. ഭാരതീയമായ ഒരു ആപ്തവാക്യം ഇങ്ങനെയാണ്: 'സര്‍വ ധര്‍മേഷു മധ്യമാം.' എല്ലാറ്റിനും ഇടക്കുള്ള വഴിയേ പോവുക എന്നാണിതിന്റെ അര്‍ഥം. Via media is the best എന്ന ഇംഗ്ലീഷ് ആപ്തവാക്യത്തിന്റെയും ആശയം ഇതുതന്നെയാണ്.