ഹൃദയം കൊണ്ടാണ് ഞങ്ങള്‍ വര്‍ത്തമാനം പറയുന്നത്


ജന്മനാ സെറിബ്രല്‍ പാള്‍സി, ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ തുടങ്ങിയ വ്യത്യസ്തമായ ന്യൂറോളജിക്കല്‍ അവസ്ഥകളിലൂടെ കടന്നുപോകുന്ന മകനെക്കുറിച്ച് ഉമ്മ.

ജീവിതത്തിലെ എല്ലാ ഘട്ടവും ഒരേപോലെ ആകണമെന്നില്ല. ഓരോ പ്രതിസന്ധികള്‍ക്കു പിന്നിലുമുണ്ടാകും ഓരോ പാഠങ്ങള്‍. ചിലപ്പോള്‍ നമ്മള്‍ ആഗ്രഹിച്ചതിലും കൂടുതല്‍ സന്തോഷം. മറ്റു ചിലപ്പോള്‍ കൊതിച്ചതിന്റെ ഒരംശം പോലും കിട്ടാതെ! എന്നാല്‍, ഇതു രണ്ടും ജീവിതം തന്നെയാണ്.