അവധിക്കാലം: ആത്മസൗന്ദര്യവും ജീവിതദര്‍ശനവും


ജീവിതത്തില്‍ ഇടയ്ക്കിടെ ലഭിക്കുന്ന ചെറിയ ഇടവേളകള്‍ കേവലം വിശ്രമത്തിനുള്ള സമയം മാത്രമെന്ന് കരുതുന്നത് അപൂര്‍ണ കാഴ്ചപ്പാടാണ്.

നുഷ്യജീവിതത്തില്‍ ഇടയ്ക്കിടെ ലഭിക്കുന്ന ചെറിയ ഇടവേളകളാണ് അവധിക്കാലങ്ങള്‍. ഇവ കേവലം വിശ്രമത്തിനുള്ള സമയം മാത്രമാണെന്ന് കരുതുന്നത് അപൂര്‍ണമായൊരു കാഴ്ചപ്പാടാണ്. യഥാര്‍ഥത്തില്‍, ജീവിതത്തെ സര്‍ഗാത്മകമായി പുനര്‍നിര്‍മിക്കാനുള്ള അവസരമാണ് അവധിക്കാലം.