ഒറ്റപ്പെടലിന്റെ കടലാഴം

കെ വി നദീര്‍

സ്വന്തമായി വീടും സ്ഥലവുമുള്ളയാള്‍. അധ്വാനിക്കാന്‍ മടിയില്ലാത്ത മനസ്സ്. സംതൃപ്തയായ പങ്കാളി. ഒറ്റ മകന്‍.

ഞായറാഴ്ച ആയതിനാല്‍ രാവിലെ നടക്കാന്‍ മക്കളും കൂടെ കൂടി. കര്‍മ പാലത്തിലെ നടപ്പാതയിലൂടെയാണ് നടത്തം. അന്നേരം കടകള്‍ക്കു മുന്നില്‍ ഉപേക്ഷിച്ച പെട്ടികള്‍ അടുക്കിവെക്കുകയായിരുന്നു അയാള്‍. അറുപതിന് മുകളില്‍ പ്രായമുണ്ട്.