അതിജീവനത്തിനപ്പുറം കുടിയേറ്റത്തിന്റെ ആത്മീയമാനങ്ങള്‍


കുടിയേറ്റത്തിന്റെ സാമ്പത്തിക കണക്കെടുപ്പിന്റെ അതേ പ്രാധാന്യത്തോടെ ആത്മീയതലം കൂടി പരിഗണിക്കേണ്ടതുണ്ട്.

നാം മനുഷ്യര്‍ 19 ലക്ഷത്തോളം വര്‍ഷങ്ങള്‍ നൊമാഡിക് ഹണ്ടര്‍ ഗാദറേഴ്‌സായിരുന്നു, അഥവാ അലഞ്ഞുനടന്ന് ഭക്ഷണം തേടുന്ന ആദിമവംശജരായിരുന്നു എന്നാണ് സാമൂഹിക ശാസ്ത്രജ്ഞര്‍ പറയുന്നത്. പ്രാചീന ശിലായുഗകാലം പൂര്‍ണമായും ഇങ്ങനെയായിരുന്നു.