പ്രായമായ മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കൂടിയാണ് അയാള്‍ നാട്ടില്‍ വീട് വെച്ചത്.
അത് വെറുമൊരു വീടായിരുന്നില്ല. രാപ്പകലറിയാതെ അധ്വാനിച്ച് ഉണ്ടാക്കിയ തണലായിരുന്നു അവര്‍ക്ക്. വാടകവീടുകളിലെ പാച്ചിലുകള്‍ക്കൊടുവില്‍ പണം സ്വരുക്കൂട്ടി, ആഗ്രഹങ്ങളും അടിയന്തര ആവശ്യങ്ങളും മാറ്റിവെച്ച് പടുത്തുയര്‍ത്തിയ സ്വപ്നക്കൂട്.
