അവള്‍ ആദരിക്കപ്പെട്ടവള്‍, സ്വതന്ത്രമായ അസ്തിത്വമുള്ളവള്‍


ഇരുളടഞ്ഞ അറേബ്യന്‍ വീഥികളില്‍ നിന്ന് സ്ത്രീകളെ വെളിച്ചത്തിന്റെ സിംഹാസനത്തിലേക്ക് പിടിച്ചുയര്‍ത്തിയത് ഇസ്ലാമിന്റെ മാനവിക ദര്‍ശനമായിരുന്നു.

മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന മണല്‍ത്തരികള്‍ക്കിടയില്‍ പിടഞ്ഞു മരിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയായിരുന്നു ഒരു കാലത്ത് പെണ്‍കുഞ്ഞുങ്ങള്‍. അറേബ്യന്‍ ജാഹിലിയ്യത്തിന്റെ ഇരുളടഞ്ഞ വീഥികളില്‍ നിന്ന് അവരെ വെളിച്ചത്തിന്റെ സിംഹാസനത്തിലേക്ക് പിടിച്ചുയര്‍ത്തിയത് ഇസ്ലാമിന്റെ മാനവിക ദര്‍ശനമായിരുന്നു.