അവധിക്കാലത്ത് രക്ഷിതാക്കളുടെ മാറുന്ന വേവലാതികള്‍


അവധിക്കാലത്ത് മക്കളെ എങ്ങനെ നിയന്ത്രിക്കാമെന്നത് രക്ഷിതാക്കള്‍, പ്രത്യേകിച്ച് കൗമാരക്കാരുടെ മാതാപിതാക്കള്‍ നേരിടുന്ന വിഷയമാണ്.

വധിക്കാലത്ത് പുറത്ത് അലഞ്ഞുനടന്ന് ശരീരം ക്ഷീണിക്കുകയും മങ്ങിപ്പോവുകയും ചെയ്യുന്ന, പരിക്കുകള്‍ പറ്റുന്ന മക്കളെ പറ്റിയായിരുന്നു കുറച്ചു വര്‍ഷം മുമ്പുവരെ രക്ഷിതാക്കളുടെ ആവലാതി എങ്കില്‍, ഇന്ന് വീടിനു പുറത്തേക്കിറങ്ങാത്ത, ഡിജിറ്റല്‍ ലോകത്ത് ചടഞ്ഞുകൂടുന്ന മക്കളെപ്പറ്റിയാണ് ആശങ്ക.