കിടപ്പിലായവരുടെ പരിചരണം 24 മണിക്കൂറും വീടുകളില്‍ ലഭ്യമാക്കുന്നതിനെകുറിച്ച് പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കഠിന വേദനയനുഭവിക്കുന്നവര്‍ക്ക് വേദനയില്ലാത്ത രാപ്പകലുകള്‍ നല്‍കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ പാലിയേറ്റീവ് കെയര്‍ ഇന്ന് ഗുരുതര രോഗപീഡകളോ അവശതകളോ വന്ന എല്ലാവര്‍ക്കും വീടുകളില്‍ മികച്ച പരിചരണം ലഭ്യമാക്കുന്ന തലത്തിലേക്ക് എത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തിലും പ്രൈവറ്റ് ഹോസ്പിറ്റലുകളടക്കം വ്യാപിച്ചു എന്നതും എടുത്തു പറയാം.
