ഭൂമിയിലെ ശുദ്ധജലത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇന്നും മനുഷ്യന് കുടിക്കാന്‍ ലഭ്യമായിട്ടുള്ളത്. ഇതിന്റെ 70 %ത്തോളം കൃഷിക്കുപയോഗപ്പെടുത്തുന്നു.
അറിയപ്പെട്ടിടത്തോളം; വെള്ളം അതിന്റെ ദ്രാവകരൂപത്തില്‍ നിലനില്‍ക്കുന്ന ഏക ഗ്രഹമാണ് ഭൂമി. ഭൗമോപരിതലത്തിന്റെ എഴുപത്തൊന്ന് ശതമാനവും ജലംകൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു. സൗരയൂഥത്തില്‍ ചൊവ്വ, യൂറോപ്പ, എന്‍സെലാഡസ് മുതലായവയില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ദ്രാവകരൂപത്തില്‍ നിലനില്‍ക്കുന്നവയല്ല.
