സാങ്കേതികവിദ്യയുടെ വികാസം സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചപ്പോള്‍ മനുഷ്യന്റെ ജൈവികതയെ, പരസ്പര ആശ്രിതത്വത്തെ വിസ്മരിച്ചുവോ!
ജീവിതത്തിലെ സാധാരണ സമ്മര്‍ദങ്ങളെ നേരിടാനും അവരവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ഫലപ്രദമായി പ്രവര്‍ത്തിക്കാനും സമൂഹത്തിന് സംഭാവന നല്‍കാനും വ്യക്തികളെ പ്രാപ്തമാക്കുന്ന മാനസിക ക്ഷേമാവസ്ഥ എന്നാണ് മാനസികാരോഗ്യത്തെ ലോകാരോഗ്യ സംഘടന നിര്‍വചിക്കുന്നത്.
