കേരളത്തിന് പ്രായമാവുന്നു: വയോജന സംരക്ഷണത്തില്‍ നമുക്കെന്ത് ചെയ്യാനുണ്ട്?


വയോജന സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാന്‍ 2023 ജൂണ്‍ 16ന് 'ശബാബ്' പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറി, പുതിയ സര്‍ക്കാര്‍ വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

വാര്‍ധക്യമെന്നത് ജീവിക്കാനുള്ള മറ്റൊരവസരം മാത്രമാണ് എന്ന് യു എസ് മോഡലും ബൂം എന്ന പ്രകൃതിദത്ത കോസ്‌മെറ്റിക്‌സ് കമ്പനി സ്ഥാപകയുമായ സിന്‍ഡി ജോസഫ് പറയുന്നുണ്ട്. 67ാം വയസ്സില്‍ മരിക്കുന്നതുവരെ അവര്‍ മോഡലിംഗ് രംഗത്തുണ്ടായിരുന്നു. ജീവിതത്തിലെ അനിവാര്യ സന്ധിയായ വാര്‍ധക്യം മറച്ചുവയ്ക്കാതെ ആഘോഷമാക്കുകയായിരുന്നു സിന്‍ഡി.