ഇസ്‌ലാം നിര്‍ദേശിക്കുന്നു; ജീവജാലങ്ങളോടു മനുഷ്യര്‍ക്കു ബാധ്യതകളുണ്ട്


മനുഷ്യനും ഇതര ജീവജാലങ്ങള്‍ക്കും ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ള പൊതുവായ പദം ദാബ്ബത്ത് എന്നാണ്.

ദൃശ്യപ്രപഞ്ചം ജൈവസാന്നിധ്യം കൊണ്ട് അനുഗൃഹീതമാണ്. സൃഷ്ടികളുടെ വൈവിധ്യം അതിനെ കൂടുതല്‍ സര്‍ഗാത്മകമാക്കുന്നു. ഈ വൈവിധ്യം ജൈവചാക്രികതയുടെ ഭാഗമാണ്. ആകൃതി, ഘടന, ജീവിതശൈലി, ധര്‍മം എന്നിവയില്‍ ഓരോ ജീവിയും വ്യത്യസ്തമാണെങ്കിലും അവയെല്ലാം ഒന്നിക്കുന്ന ചില ഘടകങ്ങളുണ്ട്.


ഡോ. ജാബിർ അമാനി എഴുത്തുകാരൻ, പ്രഭാഷകൻ