കേരളത്തിലെ ഏറ്റവും ഭയാനകമായ സാമൂഹിക വിഭജനത്തിന് നേതൃത്വം കൊടുക്കുന്നത് പിണറായി സര്‍ക്കാരിന്റെ നവോത്ഥാന സമിതി ചെയര്‍മാന്‍ ആണ്!
'ഞാന്‍ മുസ്‌ലിംകളെ ഒന്നാകെയല്ല വിമര്‍ശിച്ചത്, മുസ്‌ലിം ലീഗിനെയാണ്. എനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കളുണ്ട്. ഞാന്‍ അവരുടെ കൂടെ ഭക്ഷണം കഴിച്ചിട്ടുണ്ട്, മുസ്‌ലിംകളുടെ കല്യാണത്തിനു പോയിട്ടുണ്ട്, അവരിങ്ങോട്ടും വന്നിട്ടുണ്ട്'- ഈ വാക്കുകള്‍ വെള്ളാപ്പള്ളി നടേശന്റേത് മാത്രമല്ല. ഇടതുപക്ഷ നേതാക്കളുടെ വായില്‍ നിന്നും മറ്റ് സോ കോള്‍ഡ് പുരോഗമനക്കാരുടെ നാവില്‍ നിന്നും സമാന പ്രസ്താവനകള്‍ തുടര്‍ച്ചയായി വരുന്നു.
