വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ വര്‍ക്ക്-ലൈഫ് ബാലന്‍സ് കണ്ടെത്തുന്നത്


അമിത ജോലി പുതിയ തൊഴില്‍ സാഹചര്യമല്ല. നൂറ്റാണ്ടുകളായി സാമൂഹിക-സാമ്പത്തിക ശ്രേണിയിലെ താഴേ തട്ടിലുള്ളവരെ അത് ബാധിച്ചിട്ടുണ്ട്.

ജോലിക്ക് നീക്കിവെക്കുന്ന സമയവും വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്ന സമയവും തമ്മിലുള്ള വിഭജനത്തെയാണ് സാധാരണയായി വര്‍ക്ക്- ലൈഫ് ബാലന്‍സ് എന്ന് നിര്‍വചിക്കുന്നത്. ജോലിയില്‍ നിന്നകന്നുള്ള ഈ വ്യക്തിപരമായ സമയം ഒരു ജീവനക്കാരന്‍ വിശ്രമിക്കാനും ശാരീരികവും മാനസികവുമായ ഉന്മേഷം വീണ്ടെടുക്കാനും വ്യക്തിബന്ധങ്ങളില്‍ ഏര്‍പ്പെടാനുമാണ് ഉപയോഗിക്കുന്നത്.