അന്ന് കടത്തിണ്ണയിലെ തണുത്ത സിമന്റുതറയില്‍ വരെ കിടന്നുറങ്ങിയിട്ടുണ്ട്; മുഴുപ്പട്ടിണിയും അരപ്പട്ടിണിയും അനുഭവിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനത്തു നിന്ന് ജീവിതം തേടി കേരളത്തിലെത്തിയ ചെറുപ്പക്കാരനാണ്. എന്നാല്‍, അതിഥിത്തൊഴിലാളിയായിരുന്നില്ല അയാള്‍. വ്യത്യസ്തമായ ചില സ്വപ്‌നങ്ങള്‍ അയാള്‍ക്ക് ഉണ്ടായിരുന്നു. ഹിന്ദിയും മാതൃഭാഷയും തോല്‍ക്കാന്‍ വയ്യാത്ത മനസ്സും മാത്രമായിരുന്നു കൈമുതല്‍.
