ഒരു സ്ത്രീ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ ചര്‍ച്ചയിലൂടെയോ മധ്യസ്ഥതയിലൂടെയോ ഒത്തുതീര്‍പ്പിലെത്തട്ടെ.
ദാമ്പത്യജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സ്‌നേഹവും പരസ്പര വിശ്വാസവും നഷ്ടപ്പെട്ട് സ്വരച്ചേര്‍ച്ചയില്ലാതെ വന്നാല്‍ അല്ലാഹു ഖുര്‍ആനില്‍ (4:34) നിര്‍ദേശിച്ചിരിക്കുന്ന പ്രാരംഭ നടപടികളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ദാമ്പത്യ ജീവിതം ഉലയാതെ സംരക്ഷിക്കേണ്ടത് വിശ്വാസികളായ ദമ്പതികളുടെ ബാധ്യതയാണ്.
