കുഞ്ഞും കരിയറും: സമവാക്യങ്ങള്‍ തിരുത്തേണ്ടത് ആരാണ്?


മാതൃത്വവും വിദ്യാഭ്യാസവും കരിയറും ഒരുപോലെ പ്രധാനമാകുന്ന അവസ്ഥയിലേക്ക് സാമൂഹിക സാഹചര്യം സ്ത്രീയെ കൊണ്ടെത്തിക്കുന്നുണ്ട്.

വ്യക്തിപരമായ അനുഭവം പറഞ്ഞ് തുടങ്ങാം: രണ്ട് കുട്ടികളുടെ ഉമ്മയാണ് ഞാന്‍. ഭര്‍ത്താവ് വിദേശത്തായതിനാല്‍, നാട്ടില്‍ കുട്ടികളെ പരിചരിക്കുന്നതിനൊപ്പം പുറത്ത് ജോലിക്കു പോകുന്ന ഒരു സ്ത്രീ.