പക്ഷെ വഴികള്‍ അടയുന്നില്ല

കെ വി നദീര്‍

ജീവിതത്തിലെ ആവശ്യങ്ങള്‍ക്കിടയില്‍ സ്വന്തം സ്വപ്‌നത്തിനും ഒരിടം കണ്ടെത്തണം. അങ്ങനെ അയാള്‍ കാത്തിരുന്നു.

ഹറമിലേക്കുള്ള വഴിയില്‍വെച്ചാണ് ആ മനുഷ്യനെ കണ്ടത്. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള ഏതാണ്ട് തൊണ്ണൂറിനടുത്ത് പ്രായമുള്ള ഒരാള്‍. കര്‍ഷകനാണ്. അയാളുടെ ഹൃദയത്തില്‍ കാലങ്ങളായി ഒരു വിത്തുണ്ടായിരുന്നു.