ബിബ്ലിയോതെറാപ്പി; പുസ്തകങ്ങള്‍ മനുഷ്യര്‍ക്ക് എന്നും പ്രചോദനത്തിന്റെ ഉറവിടങ്ങള്‍


തീവ്രമായ സമ്മര്‍ദങ്ങളില്‍ പിരിമുറുക്കം ഇല്ലാതാക്കാനും ആത്മാവിനെ സ്ഥിരപ്പെടുത്താനും എബ്രഹാം ലിങ്കന്‍ പുസ്തകങ്ങളില്‍ അഭയം തേടി.

ഉപന്യാസം എന്ന സാഹിത്യസരണിയുടെ പിതാവായ മിഷെല്‍ ഡു മൊണ്ടെന്യ (Michael de Montaigne) എന്ന ഫ്രഞ്ച് ദാര്‍ശനികനാണ് ആധുനിക ബിബ്ലിയോതെറാപ്പിയുടെ ആദ്യകാല വക്താവ്. വിജ്ഞാനത്തിനായി മാത്രമല്ല സ്വന്തം മനസ്സിനെ നന്നായി മനസ്സിലാക്കാനും നിയന്ത്രിക്കാനും മറ്റുള്ളവരുടെ ചിന്തകളിലേക്ക് പ്രവേശിക്കാനുള്ള മാര്‍ഗമായും അദ്ദേഹം പുസ്തകങ്ങളെ ഉപയോഗിച്ചു.