പുതുതലമുറ കുടിയേറ്റം ട്രെന്‍ഡാകുമ്പോള്‍ സാമ്പത്തിക- സാമൂഹിക ആഘാതങ്ങള്‍ ഭീകരമാകും


ചെറുപ്പക്കാരുടെ വിദ്യാഭ്യാസത്തിനും മറ്റു സൗകര്യങ്ങള്‍ക്കും ഓരോ ബജറ്റിലും കേരളം മാറ്റിവെച്ചത് എത്ര കോടികളായിരിക്കും?

വികസിത രാജ്യങ്ങളിലേക്ക് പോവുക എന്നത് ഗള്‍ഫ് നാടുകളില്‍ പോകുന്നതുപോലെ എളുപ്പമുള്ള ഒരു കാര്യമേയല്ല. അത്യാവശ്യം സാമ്പത്തിക ബാധ്യത വരുന്നൊരു പ്രക്രിയയാണത്. ജോലി ലഭിച്ച് അത്തരം രാജ്യങ്ങളിലേക്ക് പോകുന്നവര്‍ താരതമ്യേന തുലോം തുച്ഛമാണ്.