തണലിന് ഇത്രമാത്രം നിര്‍ഭയത്വം നല്‍കാനാകുമെന്ന് തിരിച്ചറിഞ്ഞത് ആ തണല്‍ മാഞ്ഞപ്പോഴാണ്.
എബ്രഹാം ലിങ്കണ്‍ സെനറ്റില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരാള്‍ ചെരുപ്പ് ഉയര്‍ത്തി പറഞ്ഞു: ''ഇത് നിങ്ങളുടെ അച്ഛന്‍ തുന്നിത്തന്നതാണ്. അദ്ദേഹം ഇപ്പോഴുമുണ്ടോ?'' പരിഹാസത്തോടെയായിരുന്നു അയാളുടെ ചോദ്യം. ആക്ഷേപിക്കലായിരുന്നു ലക്ഷ്യം.
