നിമിഷങ്ങള്‍ക്കകം ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന സാമൂഹികമാധ്യമം സര്‍ഗാത്മകതയുടെ വേദിയാകുമ്പോള്‍ തന്നെ വെല്ലുവിളികളും ഉയര്‍ത്തുന്നു.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ അഭുതപൂര്‍വമായ വളര്‍ച്ച മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയുടെ ഭാഗമായി രൂപംകൊണ്ട 'റീല്‍സ് സംസ്‌കാരം' യുവത്വത്തിന്റെ ദിനചര്യയിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിക്കഴിഞ്ഞു.
