ഒരു മനുഷ്യന്‍ മകനെ എന്തുമാത്രം സ്നേഹിക്കുന്നുവെന്ന് പിന്നെയും പിന്നെയും പറയുമ്പോള്‍ ചുറ്റുമുള്ളവരുടെ കണ്ണുകള്‍ ഈറനണിയും.
പൊടുന്നനെ കണ്ണടഞ്ഞുപോയ കൗമാരക്കാരനായ മകനെ നോക്കി, 'ആകാശത്തേക്കും തിരിച്ചുമുള്ള ദൂരത്തിന്റെ അത്രയും ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് സുഹൃത്ത്. ഗള്‍ഫിലെ ഫ്ളാറ്റില്‍ കുഴഞ്ഞുവീണ മകന്റെ ചികിത്സക്കായി സുഊദിയിലേക്കു പോയതാണദ്ദേഹം.
