പിന്നേക്ക് നീട്ടിവെച്ച ഒരു സന്ദര്‍ശനം കൂടി അവസരം കിട്ടാതെ വിമൂകമാവുകയായിരുന്നു.
പ്രീഡിഗ്രിക്കു കൂടെ പഠിച്ചയാളാണ്. നല്ല കുടുംബ പശ്ചാത്തലത്തിലുള്ളവന്‍. പേരുള്ള കുടുംബം. യൗവനത്തിലേ നല്ല അറിവും സംഭാഷണ മികവും നയചാതുരിയുമുണ്ടായിരുന്നു. കൂട്ടുകെട്ടുകള്‍ അതിരു വിടുമ്പോഴും അയാള്‍ നിലത്തുതന്നെ കാലുകള്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. നാവ് ഇടറാതിരിക്കാന്‍ ആവതു നോക്കി.
