എനിക്കാരുമില്ല എന്ന തോന്നല്‍ നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. ഈ വിടവിലൂടെ സങ്കടവും നിരാശയും കടന്നുവരും.
കൂട്ട് തേടുന്ന പ്രകൃതമാണ് മനുഷ്യന്റേത്. ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരുമ്പോഴോ അപരിചിതമായ സാഹചര്യങ്ങളിലോ ഒക്കെ നാം ആശിച്ചു പോകാറുണ്ട്; ഒരാള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍.
