ഒരു സന്ദേശം ലക്ഷങ്ങളിലേക്കെത്താന്‍ ഒറ്റ ക്ലിക്ക് മതി. അത് ലക്ഷക്കണക്കിന് മനുഷ്യരുടെ വികാരങ്ങളെയും ചിന്തകളെയും അഭിപ്രായങ്ങളെയുമൊക്കെ സ്വാധീനിക്കും. വ്യക്തികളെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തിട്ട് നമുക്ക് എന്താണ് നേട്ടം!
വാര്‍ത്തകളും വിവരണങ്ങളും വൈകാരികമായി അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റുന്ന പ്രവണത പണ്ടുമുതല്‍ തന്നെയുണ്ട്. അപകടങ്ങളുടെയും അക്രമങ്ങളുടെയും ചൂടുള്ള വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ മത്സരിക്കുകയാണ് വാര്‍ത്താമാധ്യമങ്ങള്‍. വാര്‍ത്തകളെ സെന്‍സേഷനാക്കി മാര്‍ക്കറ്റ് ചെയ്യുന്ന പ്രവണതയാണ് ഇന്നുള്ളത്.