അന്തസ്സു നിര്‍ണയിക്കാന്‍ നമ്മള്‍ ആരാണ്!


പണവും പദവിയും പ്രശസ്തിയും ഉള്ളവര്‍ മാത്രമാണ് പ്രധാനികള്‍ എന്ന് കരുതരുത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ക്കെല്ലാം അവരുടേതായ സ്ഥാനവും പദവിയും ഉണ്ട്.

ഓരോ ജോലിക്കും അതിന്റേതായ അന്തസ്സും മൂല്യവുമുണ്ട്.

യാത്രാസംഘം എന്ന പേരില്‍ കെ ടി സിദ്ദീഖിന്റെ ഒരു മിനിക്കഥയുണ്ട്. കൂട്ടുകാരായ മൃഗങ്ങള്‍ ഒരു യാത്രക്കൊരുങ്ങുമ്പോഴുള്ള സംഭാഷണമാണ് കഥ.
കുറുക്കന്‍ പറഞ്ഞു: 'സൂത്രം എന്നിലുണ്ട്.'
കാക്ക പറഞ്ഞു: 'ദീര്‍ഘദൃഷ്ടി എന്നിലുമുണ്ട്.'
'ശക്തി എന്നിലുണ്ട്' എന്ന് സിംഹവും പറഞ്ഞു.
'ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം എന്നിലുണ്ട്' -പൊന്മാന്‍ പറഞ്ഞു.
ഇനി നമുക്ക് ഒരു വഴികാട്ടി വേണം.
'അതിന് ഞാനുണ്ടല്ലോ' -മിന്നാമിന്നി ഇതും പറഞ്ഞ് മുമ്പേ പറക്കാന്‍ തുടങ്ങി.


ഡോ. മന്‍സൂര്‍ ഒതായി ഹയർസെക്കണ്ടറിഅധ്യാപകൻ. കേരള സർക്കാറിന്റെ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ എസ്.സി.ഇ.ആർ.ടിയുടെ മുൻ റിസർച്ച് ഓഫീസർ. മനശാസ്ത്ര പരിശീലകനും ഫാമിലി കൗൺസിലറുമാണ്. ദാമ്പത്യത്തിന് ഒരുങ്ങുമ്പോൾ, കുട്ടികളെ അറിയാം എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.